ജില്ലതല ഇന്റർ കോളേജ് ക്വിസ് : ടീം അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്റർ ജേതാക്കൾ.

മലപ്പുറം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എം ഇ എസ് യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മിറ്റി പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിൽ വെച്ച് സംഘടിപ്പിച്ച ജില്ലതല ഇന്റർ കോളേജ് ക്വിസ് മത്സരത്തിൽ ജില്ലയിലെ 36 കോളേജ് ടീമുകൾ പങ്കെടുത്തു.
എം.ഇ.എസ് യുവജന വിഭാഗം കോളജ് വിദ്യാർഥികൾക്ക് നടത്തിയ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കെ.എം.സി.ടി ലോ കോളേജ് കുറ്റിപ്പുറത്തിലെ ജന്നത് ഷെറിൻ സി, ജോബ് വർഗീസ് എന്നിവർക്ക് സമ്മാനം നൽകുന്നു
ഫൈനൽ റൗണ്ടിൽ MES സ്റ്റേറ്റ് പ്രസിഡന്റ് Dr P A ഫസൽ ഗഫൂർ ക്വിസ് കോമ്പറ്റിഷന് നേതൃത്വം നൽകി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലെ അനീസ് ഫയാസ് സി, മുഹമ്മദ് മുസ്തഫ കെ പി , കെഎംസിടി ലോ കോളേജ് കുറ്റിപ്പുറം ജന്നത് ഷെറിൻ സി, ജോബ് വർഗീസ് , എം ഇ എസ് കോളേജ് മമ്പാട് ലെ മുഹമ്മദ് മിദ്‌ലാജ്, അൻഷിദ് റഹ്മാൻ യഥക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള മെമെന്റോയും cash പ്രൈസും Dr P A ഫസൽ ഗഫൂർ വിതരണം ചെയ്തു.
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എം.ഇ.എസ് കോളേജ് മമ്പാടിലെ മുഹമ്മദ് മിദ്‌ലാജ്, അൻഷിദ് റഹ്മാൻ എന്നിവർ എം. ഇ. എസ്. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി നിസാർ, ട്രഷറർ ശഹീം, വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് റിയാസ്, ജോയിന്റ് സെക്രട്ടറി അമീർ ടിപി, അഡ്വ. ഷബീർ, അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. എം. ഇ. എസ് യൂത്ത് വിംഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അലി റിഷാദ് സ്വാഗതവും, സെക്രട്ടറി സി. മുഹമ്മദ് നിഷാദ് നന്ദിയും പറഞ്ഞു. ഡോ. രേഷ്മ, ഷമീം എം വണ്ടൂർ എന്നിവർ മറ്റു റൗണ്ടുകൾ നിയന്ത്രിച്ചു
