CHANGARAMKULAM

ജിഎച്ച്എസ്എസ് കടവല്ലൂരിലെ എസ്എസ്എൽസി 83 – 84 ബാച്ച് സ്കൂളിന് വാട്ടർ കൂളർ കൈമാറി

പെരുമ്പിലാവ്:ജി.എച്ച്.എസ്.എസ് കടവല്ലൂരിലെ എസ്.എസ്.എൽ.സി 83 – 84 ബാച്ച് കൂട്ടായ്മയായ അക്ഷരമുറ്റത്തെ കൂട്ടുകാർ സ്കൂളിന് വാട്ടർ കൂളർ കൈമാറി.സ്കൂളിൽ നടന്ന ചടങ്ങിൽ ചൊവ്വന്നൂർ ബ്ലോക്ക് മെമ്പറും പൂർവ്വ വിദ്യാർത്ഥിയുമായ സി.കെ വിശ്വംഭരൻ പ്രിൻസിപ്പാൾ വൃന്ദ കെ.വിക്ക് വാട്ടർ കൂളർ കൈമാറി.

ഹെഡ്മിസ്ട്രസ് ഷെളി പെലക്കാട്ട്,പി.ടി.എ എക്സികുട്ടിവ് കമ്മിറ്റിയംഗം
മുരളീകൃഷ്ണ,പൂർവ്വ വിദ്യാർത്ഥികളായ കെ.ആർ രാമനുണ്ണി, പി.സി സിജു, കരുണാകരൻ എം.പി, സജി. പി. എ, പങ്കജം, അനിത, ഗിരിജ, വേലായുധൻ എം.സി,ബാലൻ, സംഗീത, സലി എം.ഐ,തുടങ്ങിയവരും അധ്യാപകരും, പി. ടി എ കമ്മിറ്റി അംഗങ്ങളും,വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button