KUTTIPPURAM
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വർഷത്തിന് ശേഷം കുറ്റിപ്പുറത്ത് പിടിയിൽ

കുറ്റിപ്പുറം: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വർഷത്തിന് ശേഷം കുറ്റിപ്പുറത്ത് പിടിയിലായി. തൃശ്ശൂർ ഒല്ലൂർ സ്വദേശി പുളിക്കത്തറ വീട്ടിൽ ജയകുമാർ എന്ന ബുള്ളറ്റ് കണ്ണനെയാണ് കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്.ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ 19 വർഷങ്ങൾക്ക് ശേഷമാണ് പിടികൂടിയത്.2006 ൽ കുറ്റിപ്പുറം സമീപം നടക്കാവിൽ വച്ച് എറണാകുളം കള്ളിയത്ത് സ്റ്റീൽസിന്റെ കളക്ഷൻ ഏജൻ്റായിരുന്ന വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബിനെ വെട്ടിക്കൊലപ്പെടുത്തി 20 ലക്ഷത്തിലധികം രൂപ കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ്.
