ജാതി – മത ചിന്തകൾക്കതീതമായി മനുഷ്യനെ ഒരുമിപ്പിക്കുന്നതിൽ പ്രധാനറോൾ കലാ – കായിക കേന്ദ്രങ്ങളുടെത് – പി. ശ്രീരാമകൃഷ്‌ണൻ
May 16, 2023
കേരളത്തിന്റെ ഓരോ ഗ്രാമങ്ങളിലും ജാതി – മത ചിന്തകൾക്കതീതമായി മനുഷ്യനെ ഒരുമിപ്പിക്കുന്നതിൽ പ്രധാനറോൾ കലാ – കായിക കേന്ദ്രങ്ങളുടെതെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. വെളിയങ്കോട് കോതമുക്ക് ലൈസർ കലാസാംസ്കാരിക വേദിയുടെ പതിമൂന്നാം വാർഷികാഘോഷ പരിപാടിയായ സർഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനും വർഗീയതയ്ക്കും കേരളത്തിന്റെ മണ്ണിൽ ഇടനില്ലാതാക്കിയതും ഇത്തരം കലാകായിക സാംസ്കാരിക കേന്ദ്രങ്ങളും വായനശാലകളും ആണെന്ന് അദ്ദേഹം പറഞ്ഞു. സർഗോത്സവത്തിന്റെ സമാപന പൊതുസമ്മേളനം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സി പി അഭിലാഷ് അധ്യക്ഷത വഹിച്ചു. അഡ്വ: പി.കെ ഖലീമുദ്ദീൻ, അഡ്വ: ഇ സിന്ധു, വിജയരാജ മല്ലിക, ഫൈസൽ പൊന്നാനി, സുരേഷ് കാക്കനാത്ത്, ഷാജി കാളിയതേൽ, സുനിൽ കാരാട്ടേൽ, റിയാസ് പഴഞ്ഞി, സിപി മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. കനൽ മ്യൂസിക്കൽ ഫോക്ക് ബാൻഡ് സംഘങ്ങളുടെ പ്രകടനവും വേദിയിൽ അരങ്ങേറി