CORONA UPDATES
ജാഗ്രത വേണം; രാജ്യത്ത് കോവിഡ് കേസുകള്‍ 10,000 കടന്നു
അതേസമയം അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധർ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ നടന്ന മോക്ഡ്രില്ലിൻറെ അടിസ്ഥാനത്തിലാണ് ആ കണക്ക് തയ്യാറാക്കിയത്.