HEALTH
കിഡ്‌നി സ്റ്റോണ്‍ ഉണ്ടാകാനുളള സാഹചര്യങ്ങള്‍ എന്തെല്ലാം?
ആവശ്യത്തിന് വെളളം കുടിക്കാതിരിക്കുക
ആവര്‍ത്തിച്ചുണ്ടാകുന്ന മൂത്രനാളിയിലെ അണുബാധ
മൂത്രനാളിയിലെ തടസങ്ങള്‍
പാരമ്പര്യം
കിഡ്‌നിസ്റ്റോണിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം?
1.നട്ടെല്ലിന്റെ വശങ്ങളില്‍ നിന്നു തുടങ്ങി അടിവയര്‍ വരെ വ്യാപിക്കുന്ന വേദനയാണ് കിഡ്‌നി സ്റ്റോണിന്റെ പ്രധാന ലക്ഷണം. ഇടവിട്ടുണ്ടാകുന്ന കടുത്ത വേദന പലപ്പോഴും അസഹനീയമാവും.
2.വദനയെത്തുടര്‍ന്ന് മനംപിരട്ടലും ഛര്‍ദിയും
3.രക്തം കലര്‍ന്ന മൂത്രം
4.മൂത്രമൊഴിക്കുമ്പോള്‍ ്അസഹനീയമായ വേദന
5.മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്
6.ഇടക്കിടയ്ക്ക് മൂത്രമൊഴിക്കണമെന്ന തോന്നല്‍
7.പനിയും വിറയലും
8.ദുര്‍ഗന്ധം നിറഞ്ഞതോ നിറം മങ്ങിയതോ ആയ മൂത്രം
വലിപ്പം കുറഞ്ഞ കിഡ്‌നി സ്റ്റോണിന് വേദനയോ മുകളില്‍ പറഞ്ഞിരിക്കുന്ന മറ്റ് ലക്ഷണങ്ങളോ കണ്ടെന്നു വരില്ല. അത്തരം കല്ലുകള്‍ മൂത്രത്തിലൂടെ തനിയെ പുറത്തു പോകും