ചങ്ങരംകുളം:വെളിയംകോട് ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസുവിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൾ നടന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.കണക്ഷൻ നല്കാൻ ബാക്കിയുള്ള വീടുകളിലേക്ക് ആഗസ്റ്റ് മാസത്തോടു കൂടി പൈപ്പ് കണക്ഷൻ പൂർണ്ണമായും നൽകുന്നതിന് തീരുമാനിച്ചു . ഓരോ വാർഡിലേയും പ്രസ്തുത ലിസ്റ്റ് മെമ്പർമാർ പഞ്ചായത്തിൽ നൽകുകയും ആയത് KWA നൽകുന്നതുമാണ്.ജലജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡുകൾ ഷെഡ്യൂൾ പ്രകാരം കോൺക്രീറ്റ് / ടാറിംഗ് പ്രവ്യത്തികൾ പൂർത്തികരിക്കുതിനും റോഡ് പുനരുദ്ധാരണ പ്രസ്യത്തിയുമായി ബന്ധപ്പെട്ട മണ്ണ് നീക്കം ചെയ്യുന്നതിന് അംഗങ്ങൾ പ്രസിഡൻ്റ് മുഖേന വാട്ടർ അതോറിറ്റിയിൽ സെക്രട്ടറി അറിയിക്കുന്ന ഭൂമിയിൽ നിക്ഷേപിക്കുന്നതിനും തീരുമാനിച്ചു.പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന കോൺക്രീറ്റ് റോഡുകളുടെയും , ടാർ റോഡുകളുടെയും , PWD റോഡുകളിലേയും പുനരുദ്ധാരണ പ്രവ്യത്തികൾ കൂടുതൽ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.ഇനിയും പൈപ്പുകൾ സ്ഥാപിക്കുന്നതിനും ,കണക്ഷൻ നൽകുന്നതിനും ക്യത്യമായ വർക്ക് കലണ്ടർ ഉണ്ടാക്കുന്നതിനും “ഹർ ഗർ ജൽ ” പ്രഖ്യാപനം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.നിലവിൽ ടാങ്ക് നിൽക്കുന്ന ഭൂമിയിൽ പരമാവധി സംഭരണ ശേഷിയുള്ള ഉന്നതല ജല സംഭരണിയുടെ നിർമ്മാണത്തിനാവശ്യമായ ടെണ്ടർ നടപടികളും , നരിപ്പറമ്പിലെ ജല ശുചീകരണ ശാലയിൽ നിന്നും കുടിവെള്ളം ജലസംഭരണിയിൽ എത്തിക്കുന്ന പ്രധാന പമ്പിംഗ് ലൈനിൻ്റെ പ്രവൃത്തികളുടെ ടെണ്ടർ നടപടികളും പൂർത്തീകരിച്ച് വരികയാണന്നും , KWA അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് കുമാർ യോഗത്തെ അറിയിച്ചു.യോഗത്തിൽ വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് ,സെയ്ത് പുഴക്കര , റംസി റമീസ് , മെമ്പർ , താഹിർ തണ്ണിത്തുറക്കൽ , ഷരീഫ മുഹമ്മദ് , പഞ്ചായത്ത് സെക്രട്ടറി വി. എ. ഉണ്ണികൃഷ്ണൻ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് അരുൺലാൽ , മറ്റ് മെമ്പർമാർ , കരാർ കമ്പനി മാനേജർ റിയാസ് ബാബു , ബി.ടി. കരാൻ കമ്പിനി പ്രതിനിധി ബാവ , ജൽ ജീവൻ സ്റ്റാഫുകൾ ,തുടങ്ങിയവർ സംബന്ധിച്ചു .