KERALA
ജയിൽ ചാടാൻ ശ്രമിച്ച പ്രതി മരത്തിൽ കയറി; രക്ഷാപ്രവർത്തനത്തിനിടെ കൊമ്പൊടിഞ്ഞ് താഴേക്ക് വീണു


പൂജപ്പുര സെൻട്രൽ ജയിൽ ചാടാൻശ്രമിച്ച പ്രതി മരത്തിൽ നിന്നും താഴെ വീണു. ജീവപര്യന്തം തടവുകാരൻ സുഭാഷാണ് മരത്തിൽ നിന്നും വീണത്. ജയിൽ ചാടിയ പ്രതിയുടെ പുറകിൽ പൊലീസ് ഓടുകയും മറ്റു മാർഗങ്ങളില്ലെന്ന് കണ്ടപ്പോൾ മരത്തിൽ കയറുകയുമായിരുന്നു. മരത്തിൽ നിന്നിറങ്ങണമെങ്കിൽ തനിക്ക് ജയിൽ മോചനം നൽകണമെന്ന ആവശ്യമാണ് പ്രതി ഉന്നയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും ജയിൽ അധികൃതരും പ്രതിയെ താഴെയിറക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.
ഇയാൾ പറയുന്നത് കേൾക്കാമെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പൊലീസും ജയിലധികൃതരും പറഞ്ഞെങ്കിലും ഇദ്ദേഹം കൂട്ടാക്കിയില്ല. എന്നാൽ തഴെ വല വിരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ താഴെ ഇറക്കാനുള്ള ശ്രമങ്ങൾ നടത്തി. രക്ഷാ പ്രവർത്തനം തുടരുന്നതിനിടെ പ്രതിയിരുന്ന കൊമ്പൊടിഞ്ഞ് പൊലീസ് വിരിച്ച വലയിലേക്ക് വീഴുകയായിരുന്നു.
