ജയ,സുലേഖ, മായ, ഉമ അരിക്ക് എന്തുകൊണ്ട് സ്ത്രീകളുടെ പേരിടുന്നു? ; ചോദ്യത്തിന് കൃഷിമന്ത്രിയുടെ മറുപടി


അരിവില ഉള്‍പ്പെടെ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങളുമായി മന്ത്രി പി പ്രസാദ് നടത്തിയ മുഖാമുഖം പരിപാടിയില്‍ അരിയുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു ചോദ്യവുമുയര്‍ന്നു. അരിക്ക് എന്തുകൊണ്ട് സ്ത്രീകളുടെ പേരിടുന്നു? എന്നതായിരുന്നു കോട്ടയം പ്രസ് ക്ലബ്ബില്‍ വച്ച് മന്ത്രിയുടെ മുന്നിലേക്കെത്തിയ കൗതുകമുണര്‍ത്തുന്ന ചോദ്യം. വര്‍ഷങ്ങളായി പലരുടേയും മനസിലുള്ള ഈ ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് മന്ത്രി മറുപടി പറഞ്ഞുതുടങ്ങിയത്.
വിത്തുകള്‍ക്ക് സ്ത്രീകളുടെ പേരിടുന്നത് പ്രത്യുദ്പാദന കഴിവുള്ളതുകൊണ്ടാണ്. പ്രസവിക്കാനുള്ള കഴിവ്, മുട്ടയിടാനുള്ള കഴിവ് തുടങ്ങിയവ സ്ത്രീ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ളതാണ്. അതുകൊണ്ടാണ് വിത്തുകള്‍ക്ക് സ്ത്രീകളുടെ പേരു നല്‍കുന്നത്. പൂവന്‍കോഴി മുട്ടയിട്ടതായോ പുരുഷന്‍ പ്രസവിച്ചതായോ കേട്ടിട്ടില്ല. അതുകൊണ്ട് പുരുഷന്മാര്‍ അതില്‍ അസ്വസ്ഥരാകേണ്ട”. മന്ത്രി മറുപടി പറഞ്ഞു.
