EDAPPALLocal news
ജന്മദിനത്തിൽ ജീവൻ രക്ഷാ രക്തദാനം നൽകി കല്ലൂർമ സ്വദേശി അജിലേഷ് നാടിന് മാതൃകയായി
വർഷങ്ങളായി നിരവധി സാമൂഹ്യ പ്രവർത്തനമേഖലകളിൽ നിറസാന്നിധ്യമാണ്
അജീലേഷ് . ജന്മദിനത്തിൽ അന്തേവാസികൾക്ക് പിറന്നാൾ സദ്യ വിളമ്പിയും, രക്തദാനം നൽകിയുമാണ് സിവിൽ ഡിഫൻസ് സേന അംഗംകൂടിയായ അജിലേഷ് നാടിനു മാതൃകയായതു.
കല്ലൂർമ്മ പെരുമ്പൾ പറയൻറെ വളപ്പിൽ അടിമയുടെയും വിജയലക്ഷ്മിയുടെയും മകനാണ് അജിലേഷ്., അമ്മായി ലക്ഷ്മി ,ഏട്ടൻ അരുൺ, ഏടത്തിയമ്മ സ്നേഹ എന്നിവർ വീട അംഗങ്ങളാണ്. ബ്ലഡ് ഡോണേഴ്സ് കേരള അജിലേഷിനെ രക്തദാനം മഹാദാന സമർപ്പണത്തിന് സർട്ടിഫിക്കറ്റ് നൽകി അഭിനന്ദിച്ചു.