ജനസാഗരം തീർത്ത് ചാലിശ്ശേരി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് സമാപനം
May 25, 2023
ചാലിശ്ശേരി :സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും ചാലിശ്ശേരി മാർവൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് സമാപനം .തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഐ.എസ്.എൽ മത്സരങ്ങളിൽ കമന്റ്ററി കൊണ്ട് ശ്രദ്ധേയനായ ഷൈജു ദാമോദരൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, തദ്ദേശവാർത്ത മെമ്പർമാർ,മത്സരങ്ങൾ സ്പോൺസർ ചെയ്ത വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു. ജനബാഹുല്യ നിറഞ്ഞ കാണികൾ ഗ്യാലറിയിൽ ഇരിപ്പിടം ലഭിക്കാതെ മൈതാനിയിലെ നാല് ഭാഗത്തും ഇരുന്നുമാണ് മത്സരം വീക്ഷിച്ചത്. ഗാലറിയിലെ സ്ത്രീ പങ്കാളിത്തം സംഘാടകരെ പോലും അത്ഭുതപ്പെടുത്തി. മത്സരത്തിൽ ഫിഫ മഞ്ചേരി ജേതാക്കളായി. ജനസാഗരം തീർത്ത ചാലിശ്ശേരി മുലയം പറമ്പ് മൈതാനം മറ്റൊരു ഉത്സവത്തിനാണ് സാക്ഷ്യം വഹിച്ചത്. ജനത്തിരക്ക് കൊണ്ട് സംഘാടനം മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ഫുട്ബോൾ മത്സരം വരുംനാളുകളിലും ജനം മനസ്സുകളിൽ ഇടം പിടിക്കും