EDAPPAL
ജനപങ്കാളിത്തം ശക്തം; എടപ്പാൾ ഗ്രാമസഭകൾ പൂർത്തിയായി
എടപ്പാൾ : ഗ്രാമ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങൾക്കായി നടത്തിയ ഗ്രാമസഭകൾ വിജയകരമായി പൂർത്തിയായി. ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്തു. പ്രവാസികൾക്കായി ഓൺലൈൻ ഗ്രാമസഭയും സംഘടിപ്പിച്ച് നിർദേശങ്ങൾ ക്രോഡീകരിച്ചു. സമഗ്ര വികസന ലക്ഷ്യത്തോടെ മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് അറിയിച്ചു.