CHANGARAMKULAMLocal news

കോൺഗ്രസ് തിങ്കളാഴ്ച ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

ചങ്ങരംകുളം : തവനൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി തിങ്കളാഴ്ച ചങ്ങരംകുളം  പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. നീതി നിർവ്വഹണം നിഷ്പക്ഷമാവണംരാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ കെ പി സി സി ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സമരങ്ങളുടെ ഭാഗമായാണ്  സ്റ്റേഷൻ മാർച്ച്‌. വെളിയങ്കോട് ബ്ലോക്ക്‌ കോൺഗ്രസ്  കമ്മിറ്റി പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലേക്കും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊന്നാനി സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നത്. ജൂലായ്‌ 31 കാലത്ത് 10ന് നടക്കുന്ന മാർച്ചിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button