India
ഛോട്ടാ രാജൻ കൊവിഡ് ചികിത്സയിൽ; മരിച്ചെന്ന വാർത്തകൾ തള്ളി ഡൽഹി എയിംസ്
ഡൽഹി: അധോലോക നായകന്‍ ഛോട്ട രാജൻ കൊവിഡ് രോഗബാധിച്ച് മരിച്ചതായി റിപ്പോർട്ട്. രോഗബാധയെ തുടര്‍ന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സർവീസസിൽ (എയിംസ്) ചികിത്സയിലായിരുന്നു. അതേസമയം, രാജൻ മരിച്ചിട്ടില്ലെന്ന് ചികിത്സയിൽ തന്നെ കഴിയുകയാണെന്ന് എയിംസ് അധികൃതർ രംഗത്തുവരികയും ചെയ്തു.
61 കാരനായ ഛോട്ടാ രാജനെ ഏപ്രിൽ 26 നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. 2015 ൽ ഇന്തോനേഷ്യയിൽ നിന്ന് അറസ്റ്റിലായതിനെത്തുടർന്ന് ന്യൂഡൽഹിയിലെ ഉയർന്ന സുരക്ഷയുള്ള തിഹാർ ജയിലിൽ പാർപ്പിച്ചിരുന്നു. രാജേന്ദ്ര നികാൽജെ എന്നയാരുന്നു ഇയാളുടെ യഥാര്‍ത്ഥ പേര്.
കൊവിഡ് മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാജനെ തിഹാർ ജയിലിലെ ഏകാന്ത തടവിൽ നിന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു.
