EDAPPALVATTAMKULAM
ചേകന്നൂർ ഇനി ഹരിത ടൗൺ

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ ചേകന്നൂർ ഇനി ഹരിത ടൗൺ. പഞ്ചായത്തിലെ മൂന്നാമത്തെ പ്രദേശമാണ് ഇതിനകം ഹരിത ടൗൺ ആയി പ്രഖ്യാപനം നടത്തിയത്.വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ പാറക്കൽ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് ഹരിത ടൗൺ പ്രഖ്യാപനം നടത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ .രാജേഷ് എം. മുസ്തഫ, കെ. രാമചന്ദ്രൻ പ്രസംഗിച്ചു. വ്യാപാരികൾ, ഡ്രൈവർമാർ ഹരിത കർമ്മ സേനാംഗങ്ങൾ, നാട്ടുകാർ പങ്കെടുത്തു.
