Categories: KERALA

ചെറിയൊരാശ്വാസം; സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,160 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്.8020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങള്‍ക്കകം ആയിരം രൂപ ഇടിഞ്ഞ ശേഷം കഴിഞ്ഞ രണ്ടുദിവസം കൊണ്ട് സ്വര്‍ണവില പഴയ നിലയിലേക്ക് തിരിച്ചുകയറിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വില ഇടിഞ്ഞത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Recent Posts

ല​ഹ​രി​ക്കെ​തി​രെ മ​ണ്ണാ​ർ​ക്കാ​ട്ട് ചേ​ർ​ന്ന മൂ​വ് ജ​ന​കീ​യ കൂ​ട്ടാ​യ്മ എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ണ്ണാ​ർ​ക്കാ​ട്: നി​രോ​ധി​ത ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മൊ​രു​ക്കാ​ൻ മ​ണ്ണാ​ർ​ക്കാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന…

5 hours ago

മദ്രസ പൊതുപരീക്ഷ ഫലം ഇന്ന്

` കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസ പൊതു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക്…

6 hours ago

60ാം വ​യ​സ്സി​ൽ എ​സ്.​എ​സ്.​എ​ൽ.​സി ക​ട​മ്പ ക​ട​ക്കാ​ൻ കു​മാ​രി

മ​ഞ്ചേ​രി: പ​ഠ​നം ന​ട​ത്താ​ൻ പ്രാ​യ​മൊ​രു ത​ട​സ്സ​മ​ല്ല. 60ാം വ​യ​സ്സി​ലും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നെ​ല്ലി​പ്പ​റ​മ്പ് ചെ​ട്ടി​യ​ങ്ങാ​ടി ശ്രീ​വ​ത്സം വീ​ട്ടി​ൽ കു​മാ​രി.…

7 hours ago

കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പം കാ​ടു​മൂ​ടി​യ പ്ര​ദേ​ശം ക​ത്തി​ന​ശി​ച്ചു

എ​ട​ക്ക​ര: എ​ട​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്കി​ന് സ​മീ​പ​ത്തെ കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ത്ത് തീ ​പ​ട​ര്‍ന്നു. നാ​ട്ടു​കാ​രും ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് തീ​യ​ണ​ച്ചു.…

7 hours ago

സംസ്ഥാനത്ത് ഇന്നും ചൂട്; നാളെ മുതല്‍ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…

7 hours ago

സ്വര്‍ണം; ഇന്ന് നേരിയ വർദ്ധനവ്

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…

7 hours ago