EDAPPALLocal news

ചെറിയമുണ്ടത്തിൽ നിന്നൊരു വേറിട്ട മാതൃക,

പരിസ്ഥിതി ദിനത്തില്‍ യുവാക്കള്‍ ശേഖരിച്ച കുപ്പികള്‍ക്ക് 5 രൂപ വീതം പാരിതോഷികം നല്‍കി ജില്ലാ പഞ്ചായത്ത് മെമ്പര്‍

എടപ്പാള്‍:പരിസ്ഥിതി ദിനത്തിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പികള്‍ ശേഖരിച്ച് പരിസ്ഥിതിയെ ചേർത്ത് പിടിച്ച് യുവാക്കൾക്ക് പാരിതോഷികം നല്‍കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ കൂടിയായ വികെഎം ഷാഫി.ചെറിയമുണ്ടം പഞ്ചായത്തിലെ നരിയറക്കുന്നിൽ സാമൂഹ്യ വിരുദ്ധർ ഉപേക്ഷിച്ച് പോയ നൂറുകണക്കിന് പ്ലാസ്റ്റിക് ബോട്ടിലുകളാണ് യുവാക്കള്‍ ശേഖരിച്ച് സംസ്കരിക്കാൻ തയ്യാറാക്കിയത്. ഈ ശ്രമത്തിന് അംഗീകാരം എന്ന നിലക്കാണ് യുവാക്കള്‍ക്ക് ജില്ലാ പഞ്ചായത്ത് മെമ്പർകൂടിയായ വി.കെ.എം ഷാഫി ഒരോ കുപ്പിക്കും അഞ്ച് രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചത്.മിഡ്ലാന്റ് ചുടലപ്പുറം, ന്യൂ സ്റ്റാർ കുറുക്കോൾ എന്നീ ക്ലബ്ബുകളിലെ പ്രവര്‍ത്തകരായ ഖാജ,ഇസ്മായിൽ,മഹ്‌റൂഫ്
അനസ്,ഹാസിഫ്,മുനീർ,ഇർഷാദ് എന്നിവരാണ് നൻമ നിറഞ്ഞ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button