ചെങ്കദളി ആള് നിസാരക്കാരനല്ല, ഈ ഗുണങ്ങള്‍ നിങ്ങള്‍ അറിഞ്ഞോ? ദഹനത്തിന് അത്യുത്തമം, ഹൃദയത്തിനും നല്ലത്.
![](https://edappalnews.com/wp-content/uploads/2025/01/n649510719173805245201672b67c9f6c42255ab43d1f6149ab14ae3f8ba4ce9fc3dd7fb126050bcc181439.jpg)
മലയാളികളുടെ നിത്യഭക്ഷണ ശീലങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വാഴപ്പഴം. ഏത് സീസണ്‍ ആയാലും വാഴപ്പഴത്തിന് ആവശ്യക്കാർ ഏറെയാണ്.ഓരോ നാട്ടിലും ഓരോ ഇനങ്ങളാണ് അടക്കി ഭരിക്കുന്നത് എന്ന് മാത്രം. ഇത്തരത്തില്‍ വാഴപ്പഴത്തിനെ നമ്മുടെ അടുക്കളകളില്‍ പ്രധാനിയാക്കുന്നത് അതിന്റെ ഒട്ടേറെ ഗുണങ്ങളാണ്. വളരെപ്പെട്ടെന്ന് തന്നെ വിശപ്പ് മാറ്റാനും ഊർജം നല്‍കാനും ഒക്കെ വാഴപ്പഴത്തിന് പ്രത്യേക കഴിവുണ്ട്.
പഴങ്ങള്‍ പലതരം ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. അതില്‍ പ്രധാനികളാണ്, നേന്ത്രപ്പഴം, റോബസ്‌റ്റ, കദളി, പൂവൻ എന്നിങ്ങനെ. ഇവ കൂടാതെ അതാത് നാടുകളില്‍ ഇവയുടെ വകഭേദങ്ങളും ധാരാളമായി ലഭ്യമാവാറുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ സ്‌റ്റാർ പരിവേഷമുള്ള പഴമാണ് ചെങ്കദളി. ഉയർന്ന വിലയാണെങ്കിലും ഈ പഴത്തിന് ആരാധകർ ഏറെയാണ്. എന്തൊക്കെയാണ് ഈ പഴത്തിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കും: പലവിധ രോഗങ്ങളാല്‍ വലയുന്ന ഇന്നത്തെ കാലത്ത് രോഗപ്രതിരോധ ശേഷിയാണ് പലരിലും കാണുന്ന പ്രധാന പ്രശ്‌നം. ചെങ്കദളിയാവട്ടെ അതിന് ഏറ്റവും നല്ലൊരു വഴിയാണ്. ഇതില്‍ ധാരാളം വിറ്റമിന്‍ സി, ബി6 എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ നിങ്ങളുടെ ശ്വേതാ രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കും, കൂടുതലായി പ്രതിരോധ ശേഷി നല്‍കുകയും ചെയ്യും.
ഹൃദയാരോഗ്യത്തിന് നല്ലത്: നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം ജീവൻ മുന്നോട്ട് കൊണ്ട് പോവാൻ ഏറ്റവും ആവശ്യമാണ്. ഇന്നത്തെ കാലത്ത് നമ്മുടെ തലമുറ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നും ഇത് തന്നെയാണ്. ചെങ്കദളി നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. പക്ഷാഘാതം പോലെയുള്ളവയുടെ സാധ്യത തടയുന്നു.
ദഹനത്തിന് ഉത്തമം: നിങ്ങളുടെ ശരീരത്തില്‍ ദഹനത്തിന് ഏറ്റവും അനുയോജ്യമായ കാര്യമാണ് ഫൈബർ അഥവാ നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണം. ഇത്തരത്തില്‍ ഫൈബറിന്റെ കലവറയാണ് ചെങ്കദളി പഴമെന്ന കാര്യം പലർക്കും അറിയില്ല. അതിനാല്‍ തന്നെ പതിവായി നിങ്ങള്‍ ഈ പഴം കഴിക്കുന്നത് നിങ്ങളുടെ ദഹനത്തെ വലിയ രീതിയില്‍ സഹായിക്കും.
കൂടുതലായി ഊർജം എത്തുമ്ബോള്‍: വ്യായാമം ചെയ്യുന്നവര്‍ക്കും അതുപോലെ, അമിതമായി ക്ഷീണംഅനുഭവപ്പെടുന്നവര്‍ക്കും ചെങ്കദളി നല്ലൊരു ഓപ്‌ഷനാണ്. പ്രകൃത്യാതന്നെ മധുരത്തിന്റെ തോത് വളരെയധികം അടങ്ങിയിരിക്കുന്ന ഫലമാണ് ഇത്. ചെങ്കദളി കഴിക്കുമ്ബോള്‍ ശരീരത്തില്‍ അന്നജത്തിന്റെ അളവ് കൂടുകയും ഊർജത്തിന്റെ തോതിനെ സ്വാധീനിക്കുകയും ചെയ്യും.രക്തസമ്മർദത്തെ കുറയ്ക്കുന്നു: നിങ്ങളുടെ ശരീരത്തിലെ രക്തസമ്മർദ്ദം ഏറ്റവും അനുയോജ്യമാണ് ചെങ്കദളി പഴം. പൊട്ടാസ്യവും മറ്റ് ധാതുലവണങ്ങളും ഇതില്‍ കാര്യമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മളുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് ശരീരത്തെ തുലനാവസ്ഥയില്‍ എത്തിക്കും. കൂടാതെ, ഇതില്‍ മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രക്തത്തിന്റെ ഒഴുക്കിനെയും നല്ല രീതിയില്‍ സ്വാധീനിക്കും
![](http://edappalnews.com/wp-content/uploads/2025/01/logo.png)