‘ചീരാം പറമ്പ്’ തറവാട് കുടുംബ സംഗമത്തിന്റെ ഭാഗമായി മാരത്തോൺ സംഘടിപ്പിച്ചു
ചാലിശ്ശേരി: ചീരാം പറമ്പ് തറവാട് കുടുംബ സംഗമത്തിന്റെ ഭാഗമായി മാരത്തോൺ കൂട്ട നടത്തം സംഘടിപ്പിച്ചു. ‘വ്യായാമം ആരോഗ്യം, ലഹരി വിമുക്ത യുവത്വം’ എന്ന സന്ദേശവുമായാണ് പരിപാടി നടന്നത്. ഞായറാഴ്ച്ച രാവിലെ 6.30ന് പട്ടിശ്ശേരി സെന്ററിൽ നിന്നും ആരംഭിച്ച മാരത്തോൺ കൂട്ട നടത്തം തണ്ണീർകോട് ഹെൽത്ത് സെന്ററർ വരെയും തിരിച്ച് പട്ടിശ്ശേരി ജി.ജെ.ബി സ്കൂൾ പരിസരത്ത് വെച്ച് സമാപിക്കുകയും ചെയ്തു. നാല് കിലോമീറ്റർ ദൂരമുണ്ടായിരുന്ന മാരത്തോണിൽ പ്രായമുള്ളവരും യുവാക്കളുമടക്കം നൂറിലധികം പേർ പങ്കെടുത്തു. ജൂലൈ 30 ന് ചാലിശ്ശേരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന കുടുംബ സംഗമത്തിന്റെ ഭാഗമായാണ് മാരത്തോൺ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ജൂലൈ 23ന് പടിഞ്ഞാറങ്ങാടി പറക്കുളം സിഎസ് ടറഫിൽ വെച്ച് സ്പോർട്സ് മീറ്റും നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പുറത്തുമായി രണ്ടായിരത്തോളം വരുന്ന കുടുംബാംഗങ്ങൾക്കിടയിൽ പരസ്പരം തിരിച്ചറിയാനും സ്നേഹവും ഐക്യവും പങ്കിടാനുമുള്ള സാഹചര്യം സൃഷ്ടിക്കുക, കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പ്രേരണ ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പ്രധാനമായും കുടുംബ സംഗമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സംഘാടക സമിതി പറഞ്ഞു. സിപി കുഞ്ഞി മരക്കാർ ഹാജി മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു. സമാപന സംഗമം പ്രശസ്ത കലാകാരൻ ഗോപിനാഥ് പാലഞ്ചേരി ഉൽഘാടനം നിർവ്വഹിച്ചു. സിപി അബ്ദുൽ മജീദ് ഹാജി,സിപി മജീദ് മാസ്റ്റർ,സിപി അബ്ദുൽ സലാം,സിപി അബൂബക്കർ, സിപി ഹൈദർ,സിപി ഉമ്മർ,സിപി മുസ്തഫ,സിപി സിദ്ധീക്,സിപി സ്വാബിർ കാസിമി,അബൂബക്കർ തളി,മൊയ്തുണ്ണി ചാലിശ്ശേരി,സിപി ബാബു കൊട്ടപ്പടം,സിപി മുഹമ്മദ് കുട്ടി പെരുമണ്ണൂർ,സിപി മുഹമ്മദ്, തുടങ്ങിയവർ മാരത്തോൺ നടത്തത്തിന് നേതൃത്വം നൽകി. സിപി ഹസ്സൻ നന്ദി പറഞ്ഞു.