ചീരാം പറമ്പിൽ തറവാട് സ്പോർട്സ് മീറ്റ് മന്ത്രി എംബി രാജേഷ് ഉദ്ഘടാനം ചെയ്തു
പടിഞ്ഞാറങ്ങാടി: പട്ടിശ്ശേരി അടിസ്ഥാനമായിട്ടുള്ള ചീരാം പറമ്പ് തറവാട് കുടുംബ സംഗമത്തിന്റെ ഭാഗമായി നടന്ന സ്പോർട്സ് മീറ്റ് കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ മുഖ്യാഥിതിയായി.
ജൂലൈ 30ന് ഞായറാഴ്ച്ച ചാലിശ്ശേരി പിപി ഓഡിറ്റോറിയത്തിൽ നടക്കുന്ന കുടുംബ സംഗമത്തിന്റെ ഭാഗമായാണ് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചത്. ജൂലൈ 16ന് ‘വ്യായാമം ആരോഗ്യം ലഹരിമുക്ത യൗവ്വനം’ എന്ന ശീർഷകത്തിൽ 4 കിലോമീറ്റർ മാരത്തോൺ നടത്തവും സംഘടിപ്പിച്ചിരുന്നു. സ്പോർട്സ് മീറ്റിൽ ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങളും കുട്ടികൾക്കുള്ള നിരവധി മത്സരങ്ങളും പടിഞ്ഞാറങ്ങാടി പറക്കുളം സിഎസ് ടറഫിൽ ഞായറാഴ്ച്ച 2 മണി മുതൽ രാത്രി 10 വരെ അരങ്ങേറി. രണ്ടായിരത്തോളം വരുന്ന കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര സ്നേഹവും സൗഹാർദ്ധവും വർദ്ദിപ്പിക്കുകയും സമൂഹത്തിന് മാതൃകയാകുന്ന പ്രവൃത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുകയാണ് കുടുംബ സംഗമങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.