കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് എടപ്പാൾ സബ് ജില്ലാ പ്രസിഡൻ്റായി ടി എ അബ്ദുൽ കരീം മാസ്റ്ററെ തെരെഞ്ഞെടുത്തു

എടപ്പാൾ: കേരള സ്കൂൾ ടീച്ചേർസ് മൂവ്മെൻ്റ് എടപ്പാൾ സബ് ജില്ലാ പ്രസിഡൻ്റായി ടി എ അബ്ദുൽ കരീം മാസ്റ്ററേയും സെക്രട്ടറിയായി പി കെ അസ്ഹറിനേയും തെരഞ്ഞെടുത്തു. എടപ്പാൾ അൻസാർ കോളജിൽ നടന്ന സബ്ജില്ലാ സമ്മേളനം ജില്ലാ പ്രസിഡൻ്റ് പി ഹബീബ് മാലിക് ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട്, കോവിഡ് പ്രതിസന്ധികൾക്കിടയിലും അധ്യാപക സമൂഹത്തിന് ആത്മവിശ്വാസം പകരുന്ന നിരവധി പ്രവർത്തനങ്ങൾ നടത്താൻ കെ എസ് ടി എമ്മിന് സാധിച്ചിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരിത കാലത്ത് പ്രഖ്യാപിക്കപ്പെട്ട ഹൃദയാക്ഷരം, ഹൃദയ മുദ്ര പദ്ധതികളിലൂടെ പരമ്പരാഗത അധ്യാപക സംഘടനകളേക്കാൾ ജനസേവനരംഗത്ത് ഒരുപടി മുന്നിലെത്താൻ സഹകരിച്ച സഹപ്രവർത്തകരെ അഭിവാദ്യം ചെയ്തു. അബ്ദുൽ കരീം മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മറ്റു ഭാരവാഹികളായി വി വി ഫസലുറഹ്മാൻ (വൈസ് പ്രസിഡൻ്റ്), വി പി ഷഹർബാനു (ജോ. സെക്രട്ടറി), എ ഷാക്കിറ (ഖജാഞ്ചി) എന്നിവരേയും തെരഞ്ഞെടുത്തു. ജലീന എ, റഷീദ കെ, ഷെമീറ പി വി സംസാരിച്ചു. പി കെ അസ്ഹർ സ്വാഗതവും ഷഹർബാനു വി പി നന്ദിയും പറഞ്ഞു.
