വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ ശുകപുരം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ശിലാസ്ഥാപനം നടന്നു

വട്ടംകുളം: വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ ശുകപുരം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ശിലാസ്ഥാപനം വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എ നജീബ് അദ്ധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഇ.എസ് സുകുമാരൻ സ്വാഗതം പറഞ്ഞു.മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ്, വികസന സ്റ്റാൻഡിoഗ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ. ഷീജ , ഡോ.മുഹമ്മദ് ഫസൽ എം. എച്ച്, കെ.പി റാബിയ , സുഹൈല അഫീഫ്, ഇബ്രാഹിം മുതൂർ,സെക്രട്ടറി ആർ രാജേഷ്, സി.സജീവ് കുമാർ , സതീഷ് അയ്യാ പ്പിൽ ,വി. ബി. ബിന്ദു, കെ.കുമാരൻ , ആർ. വീണ എന്നിവർ പ്രസംഗിച്ചു. വട്ടംകുളം കുടുംബാരോഗ്യത്തിന് കീഴിലെ അഞ്ചു ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ സ്വന്തമായി കെട്ടിടം ഇല്ലാത്ത ഏക ജനകീയാരോഗ്യ കേന്ദ്രമായിരുന്നു ശുകപുരം . ഹെൽത്ത് ഗ്രാന്റ് 55.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജനകീയാരോഗ്യ കേന്ദ്ര കെട്ടിടം യാഥാർത്ഥ്യമാകുന്നത്. ഉദിനിക്കരയിലെ അണ്ണക്കമ്പാട് അങ്കണവാടിക്ക് സമീപം ഗ്രാമ പഞ്ചായത്തിന്റെ ഭൂമിയിലാണ് സ്വപ്ന പദ്ധതി യഥാർത്ഥ്യമാകുന്നത്.
