EDAPPAL

ചിരിച്ചും ചിന്തിപ്പിച്ചും സംസ്കാര സാഹിതി യുടെ കള്ളനും കപ്പിത്താനും കലാ ജാഥയുടെ ജില്ലയിലെ പര്യടനം സമാപിച്ചു

എടപ്പാൾ : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയൂഗ യാത്രയുടെ പ്രചരണാർത്ഥം കെപിസിസി സംസ്കാര സാഹിതി യുടെ നേതൃത്വത്തിൽ കലാജാഥ നടത്തി 10 വർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്തിനെതിരെ അക്കമിട്ട് നിരത്തികൊണ്ടാണ് കള്ളനും കപ്പിത്താനും എന്ന നാടകത്തിന്റെ ഇതിവൃത്തം സംസ്കാര സാഹിതി യുടെ സംസ്ഥാന ചെയർമാൻ സി ആർ മഹേഷ് എംഎൽഎയുടെതാണ് ആശയം സംസ്കാര സാഹിതി സംസ്ഥാന വൈസ് ചെയർമാൻ ശ്രീ പ്രദീപ് കുമാർ പയ്യന്നൂരാണ് ജാഥാ ക്യാപ്റ്റൻ മലപ്പുറം ജില്ലയിലെ കലാജാഥയുടെ സമാപന വേദി നരിപ്പറമ്പിൽ വച്ച് നടന്നു.ടിപി ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു, സംസ്കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു ജില്ലാ ചെയർമാൻ പി. നിതീഷ്, കൃഷ്ണൻ പറമ്പത്തൊടി, രഞ്ജിത്ത് പൊന്നാനി, മഹേഷ് ബാബു വാക്കാട്ട്, ഷാജി കാളിയത്തേൽ,ഉണ്ണികൃഷ്ണൻ പൊന്നാനി,സുരേഷ് ബാബു നരിപ്പറമ്പ്,സൂരജ് ചമ്രവട്ടം പ്രവിത കടവനാട് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button