CHANGARAMKULAM
ചിയ്യാനൂർ വെസ്റ്റ് ഗ്രാമം ഓഫീസും കുട്ടികൾക്കായുള്ള ക്ലബ്ബും ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം : സാമൂഹിക, സാംസ്‌കാരിക, കലാ, കായിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളൾക്കും, ലഹരി യിൽ നിന്നും പുതിയ തലമുറയെ രക്ഷപ്പെടുത്താനും വേണ്ടിയുള്ള ഏകോപനങ്ങൾക്കായി ചിയ്യാനൂർ വെസ്റ്റ് ഗ്രാമത്തിൽ തുടങ്ങുന്ന ഓഫീസിന്റെയും, കുട്ടികൾക്കായുള്ള ക്ലബ്ബിന്റെയും ഉത്ഘാടനം തിരൂർ ജില്ലാ ഹോസ്പിറ്റൽ ശിശുരോഗ വിഭാഗം തലവൻ ഡോക്ടർ എൻ എം സലീം നിർവഹിച്ചു, ഗ്രാമം ചെയർമാൻ ഷാനവാസ് വട്ടത്തൂർ അദ്യക്ഷത വഹിച്ചു,ഗ്രാമത്തിൽ നിന്നും കളരിയിൽ കഴിവ് തെളിയിച്ച കെ വി എ കാദറിനെയും, യുവ എഴു ത്തുകാരൻ ഫാറൂഖ് ചിയ്യാനൂരിനെയും ചടങ്ങിൽ വെച്ച് ആദരിച്ചു, ആലംകോട് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അബ്ദുൾ മജീദ്, തസ്‌നിം അബ്ദുൾ ബഷീർ, ഇ വി സുബൈർ, മണികണ്ഠൻ വി പി,നിയാസ് പള്ളിക്കര, സി സുധീർ, കെ എം ഹാരിസ്, സന്തോഷ് അറ്റത്തറ, സുരേഷ് മാങ്കുന്നത്ത്, രാഗേഷ് വി പി പ്രസംഗിച്ചു.*
