EDAPPALLocal news

തവനൂർ പഞ്ചായത്ത് തല ഭാഷോത്സവം സംഘടിപ്പിച്ചു

എടപ്പാൾ: സമഗ്ര ശിക്ഷാ കേരള എടപ്പാൾ ബിആർസിയുടെ നേതൃത്വത്തിൽ തവനൂർ ഗ്രാമപഞ്ചായത്ത് ഭാഷോത്സവം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സർഗാത്മക രചന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന ഭാഷോത്സവം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്
സി പി നസീറ നിർവഹിച്ചു. മറവഞ്ചേരി ജി എൽ പി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി വി ശിവദാസൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് രാജി ടീച്ചർ സ്വാഗതം പറഞ്ഞു.

പഞ്ചായത്തിലെ എൽ പി സ്കൂളിലെ തെരഞ്ഞെടുത്ത കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. സാഹിത്യ രചനകളുടെ അവതരണം നടന്നു. ഭാഷാരചനകൾ എങ്ങിനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് വി.വി രാമകൃഷ്ണൻ മാസ്റ്റർ ക്ലാസെടുത്തു. വാർഡ് മെമ്പർ സബിൻചിറക്കൽ, ബി ആർ സി ട്രെയിനർ നവാസ് നാനാക്കൽ, സി ആർ സി കോർഡിനേറ്റർ വിശ്വംഭരൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. റീബ ടീച്ചർ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button