CHANGARAMKULAM
ചിയ്യാനൂർ ചിറക്കുളം ഹൈടെക് അംഗനവാടി മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂരില്‍ ചിറകുളത്തിന് സമീപം നിര്‍മിച്ച ഹൈടെക് അംഗണവാടിയുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു .ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപയും ആലംകോട് ഗ്രാമപഞ്ചായത്ത് അനുവദിച്ച 3 ലക്ഷം രൂപയും അടക്കം 28 ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്തിലെ ഏറ്റവും വലിയ അംഗണവാടി നിര്‍മാണം പൂര്‍ത്തിയാക്കിയത്.വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫ നാസര്‍ അധ്യക്ഷത വഹിച്ചു.എം എൽ എ.പി നന്ദകുമാർ,പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ഷെഹീർ, ജില്ലാ,മറ്റു ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്ത് സംസാരിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.













