CHANGARAMKULAM
ചിയാനൂർ പാടത്ത് സെമിഹമ്പിന് സമീപം പാർസൽ ലോറി കാറുകളിൽ ഇടിച്ച് അപകടം
ചങ്ങരംകുളം:ചിയാനൂർ പാടത്ത് സെമിഹമ്പിന് സമീപം പാർസൽ ലോറി കാറുകളിൽ ഇടിച്ച് അപകടം.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം മാർസ് സിനിമാസിന് സമീപത്തെ സെമിഹമ്പിലാണ് വ്യാഴാഴ്ച കാലത്ത് 7.30 ഓടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്.എറണാംകുളത്ത് നിന്ന് കോഴിക്കോട് പോയിരുന്ന കാറിൽ പുറകെ വന്ന പാർസൽ ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കാർ തൊട്ട് മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ചു.യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അപ്രതീക്ഷിതമായി സെമി ഹംമ്പിന് സമീപത്ത് വാഹനങ്ങൾ വേഗത കുറക്കുന്നതും അപകടത്തിൽ പെടുന്നതും ഇവിടെ പതിവാണ്.