EDAPPAL
ചിന്ത റീഡേഴ്‌സ് ഫോറം നവ കേരള കാഴ്ചപ്പാട് ജനസംവാദം സംഘടിപ്പിച്ചു
എടപ്പാൾ: ചിന്ത റീഡേഴ്‌സ് ഫോറം നവ കേരള കാഴ്ചപ്പാട് ജനസംവാദം സംഘടിപ്പിച്ചു. എടപ്പാൾ ചുങ്കം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി
സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഖലീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി.രാഘവൻ അധ്യക്ഷത വഹിച്ചു. വി.വി കുഞ്ഞുമുഹമ്മദ്, എസ്.സുജിത്ത്, യു.പി പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. രാജേഷ് പി.എസ് സ്വാഗതവും കെ.കുമാരൻ നന്ദിയും പറഞ്ഞു.