CHANGARAMKULAMLocal news
ചിത്രരചന പഠന ക്ലാസ് ആലംകോട് പഞ്ചായത്തിൽ തുടക്കം


ചങ്ങരംകുളം :പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സാംസ്കാരിക വകുപ്പ് സംയുക്തമായി നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ആലങ്കോട് പരിധിയിലെ കുട്ടികൾക്കും, മുതിർന്നവർക്കും ആയി ചിത്രരചന പഠന ക്ലാസിന്റെ ഉദ്ഘാടനം ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ .വി . ഷെഹീർ നിർവ്വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര സ്റ്റാൻഡിങ് ചെയർമാൻ രാംദാസ് മാഷ് അധ്യക്ഷ വഹിച്ചു.പദ്ധതിയുടെ വിശദീകരണം എൻ.പി.അക്ഷയ്, ഗോപിക എസ് നായർ എന്നിവർ ചേർന്ന് നൽകി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് മെമ്പർ വിവി കരുണാകരൻ ആലങ്കോട് പഞ്ചായത്ത് മെമ്പർ തസ്ലീം അബ്ദു ബഷീർ എന്നിവർ ആശംസ അർപ്പിച്ചു, സുരേഷ് മാഷ് നന്ദിയും പറഞ്ഞു.
