KERALA

ചാവക്കാട് റോഡരികിൽ നിറുത്തി ആളെ ഇറക്കുകയായിരുന്നു ഓട്ടോറിക്ഷയിൽ കാറിടിച്ച് 5 പേർക്ക് പരിക്ക്

ചാവക്കാട് ബ്ലാങ്ങാട് പാറന്‍പടിയിൽ റോഡരികിൽ നിർത്തി ആളെ ഇറക്കുകയായിരുന്ന ഓട്ടോറിക്ഷയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് അപകടം. അപകടത്തിൽ പരിക്കുപറ്റിയ ഓട്ടോറിക്ഷ ഡ്രൈവർ അഞ്ചങ്ങാടി സ്വദേശി പഴൂർ റസാഖ്, ഓട്ടോറിക്ഷയിലെ യാത്രക്കാരായ അഞ്ചങ്ങാടി പുത്തൻപുരയിൽ സബീന, മക്കളായ ഫിദ, ഫവാസ്, റോഡരികിലെ സ്വന്തം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന തെക്കൻവീട്ടിൽ അബ്ദുറഹിമാൻ* എന്നിവരെ ചാവക്കാട് ടോട്ടൽ കെയർ, മണത്തല ലാസിയോ എന്നീ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അബ്ദുറഹിമാന്റെ വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി അബ്ദുറഹിമാനെ ഇടിച്ചശേഷം മറിയുകയായിരുന്നു.._

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button