ചാലിശ്ശേരി ജി.എൽ.പി. സ്കൂളിൽ അടുക്കള നിർമ്മാണം:കട്ടിള വെപ്പ് നടത്തി
ചങ്ങരംകുളം: ചാലിശ്ശേരി പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന ചാലിശ്ശേരി ജി.എൽ.പി.എസ്.അടുക്കളയുടെ കട്ടിളവെപ്പ് ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ,വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ ആനി വിനു ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ പി.വി. രജീഷ്,വിജേഷ് കുട്ടൻ,ഷഹന അലി,ഫാത്തിമത് സിൽ ഷഹന മുജീബ്,വി.എസ്.ശിവാസ്,പി.ദിജിമോൾ,പഞ്ചായത്ത് സെക്രട്ടറി വി.എ. ഗീത,ജോയിന്റ് ബി.ഡി. ഒ.നന്ദകുമാർ,സ്കൂൾ പ്രധാന അധ്യാപകൻ ബാലകൃഷ്ണൻ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,എം.ജി.എൻ.ആർ.ഇ.ജി.എസ്.ജീവനക്കാർ,സ അധ്യാപകർ,പി.ടി.എ. അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.