CHANGARAMKULAM

ചാലിശ്ശേരി ജിഎച്ച്എസ്എസിൽ എൻഎസ്എസ് സപ്തദിന ക്യാമ്പ് “സ്വാതന്ത്ര്യാമൃതം 2022 ആരംഭിച്ചു

ചാലിശ്ശേരി:ജി.എച്ച്.എസ്.എസ്.ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ബാബുനാസർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അനു വിനോദ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പഞ്ചായത്ത് ധന്യ സുരേന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഡോ:കെ. മുരുകദോസ്, എൻ.എസ്.എസ്.പ്രോഗ്രാം കോർഡിനേറ്റർ കെ.ബി.ബബിന, കെ. വിജയൻ മാസ്റ്റർ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, എൻ.എസ്.എസ്. വളണ്ടിയർ ലീഡർമാരായ കെ. നിഷാൻ,കെ.നന്ദന, എന്നിവർ സംസാരിച്ചു.

“കല്പകം” എന്ന പേരിൽ തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കുക,സ്വാതന്ത്ര്യദിനത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി “ഹർഘർ തിരംഗ”യുടെ ഭാഗമായി ദേശീയപതാകകൾ തയ്യാറാക്കുക,ഫ്രീഡം വാൾ സജ്ജമാക്കുക,സമൂഹോദ്യാനം തയ്യാറാക്കൽ,സ്വാതന്ത്ര്യദിനം സമുചിതമായി ആചരിക്കൽ,സ്വച്ഛത പക് വാഡ പ്രവർത്തനം,വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ എന്നിവ “സ്വാതന്ത്ര്യാമൃതം 2022-ന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button