ചാലിശ്ശേരി

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ വാർഷിക ബജറ്റ് അവതരിപ്പിച്ചു

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്യിൽ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരണം നടന്നു. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകുന്ന തരത്തിലാണ് ഇത്തവണത്തെ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ. സുരേഷ് ബാബുവാണ് ബജറ്റ് അവതരിപ്പിച്ചത്. 31,55,05,420 രൂപ വരവും 30,52,81,874 രൂപ ചിലവും കണക്കാക്കുന്ന ബജറ്റിൽ 1,02,23,546 രൂപ നീക്കി ബാക്കിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, പഞ്ചായത്ത് അംഗം എ. വിജയൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. ജമീല എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹ്യ ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനുമുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button