ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ജനറൽ വിഭാഗത്തിൽ പെട്ട വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി


ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന ജനറൽ വിഭാഗത്തിൽ പെട്ട വയോജനങ്ങൾക്ക് ആദ്യഘട്ട കട്ടിൽ വിതരണം നടത്തി. പഞ്ചായത്ത് അംബേദ്കർ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ കട്ടിൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻകുട്ടി, വി.എസ്.ശിവാസ്,ഷഹന അലി,സരിത വിജയൻ, ഫാത്തിമത് സിൽ ഷഹന മുജീബ്,പി.ദിജിമോൾ,ഐ.സി.ഡി.എസ്. സൂപ്പർവൈസർ ടി.പി.സൗമ്യ,അസിസ്റ്റന്റ് സെക്രട്ടറി ബി.സുനിത, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ പതിനഞ്ചു വാർഡുകളിലുമായി, ഓരോ വാർഡിലും ഏഴു കട്ടിലുകൾ വീതം 105 കട്ടിലുകൾ നൽകുന്നതിന്റെ ആദ്യഘട്ടമായി 45 കട്ടിലുകളാണ് വിതരണം ചെയ്തത്.പട്ടികജാതി വിഭാഗത്തിൽ പെട്ട വയോജനങ്ങൾക്കുള്ള 40 കട്ടിലുകളും അടുത്ത് വിതരണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ പറഞ്ഞു.
