ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു


ചാലിശ്ശേരി:ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്തആരംഭിച്ചു. ഞാറ്റുവേല ചന്തയും,വിള ഇൻഷുറൻസ് വാരാചരണവും പഞ്ചായത്ത് അംബേദ്കർ ഹാളിൽ പ്രസിഡന്റ് എ.വി.സന്ധ്യ കാലടി കണ്ണത്ത് പരമേശ്വരൻ
എന്ന കർഷകന് തെങ്ങിൻ തൈ നൽകി ഉദ്ഘാടനംനിർവഹിച്ചു.വൈസ് പ്രസിഡന്റ് സാഹിറ ഖാദറിന്റെ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി
ചെയർപേഴ്സൺ നിഷ അജിത്കുമാർ,
പഞ്ചായത്തംഗങ്ങളായ പി.വി.രജീഷ്,റംല വീരാൻകുട്ടി,ഷഹന അലി,ഫാത്തിമത് സിൽ ജ,പി.ദിജി മോൾ, സെക്രട്ടറി വി.എ.ഗീത,കൃഷി ഓഫീസർ അജിത് കൃഷ്ണ തുടങ്ങിയവർ വിവിധ കർഷകർക്ക് തൈകൾ വിതരണം ചെയുകയുണ്ടായി.കാർഷിക വികസന സമിതി ഭാരവാഹികൾ, വിവിധ പാട ശേഖരസമിതി ഭാരവാഹികൾ,അസിസ്റ്റൻറ് കൃഷി ഓഫീസർ സി.പി.മനോജ്,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,കൃഷി അസിസ്റ്റന്റുമാരായ ലിംലി,അനിൽ കുമാർ,സീന,മഹേഷ്, രാമ
പണിക്കർ,അമ്മിണി,കുടുംബശ്രീ അംഗങ്ങൾതുടങ്ങിയവർ പങ്കെടുത്തു. കർഷകർക്കാവശ്യമായ
വിവിധയിനം നടീൽ വസ്തുക്കൾ തൈകൾ, കുടുംബശ്രീഉത്പന്നങ്ങൾ എന്നിവ ചന്തയുടെസവിശേഷതകളാണ്.കുടുംബശ്രീ അംഗങ്ങൾ ഉണ്ടാക്കിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ, നാടൻഭക്ഷ്യധാന്യങ്ങൾ,നടിൽ വസ്തുക്കൾ, തൈകൾ എന്നിവഇന്നും നാളെയുമായി നടക്കുന്ന ചന്തയിൽ നിന്നും പൊതുജനങ്ങൾക്ക് വാങ്ങിക്കാവുന്നാണ്.
