ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാർ നടന്നു

ചാലിശ്ശേരി : ചാലിശ്ശേരി പഞ്ചായത്ത് അംബേദ്കർ ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. സെക്രട്ടറി വി.എ ഗീത പദ്ധതി വിശദീകരണം നടത്തി. വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ആനി വിനു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ സുരേന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ പി.വി രജീഷ്, വിജേഷ് കുട്ടൻ, റംല വീരാൻകുട്ടി, വി.എസ് ശിവാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.എ നൗഷാദ്, കബീർ പട്ടിശ്ശേരി, ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. മറ്റു പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി അധ്യാപകർ, പഞ്ചായത്ത് കോർഡിനേറ്റർ, വിവിധ വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി നന്ദി രേഖപ്പെടുത്തി.
