ചാലിശ്ശേരി: ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്.ന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായവർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ട വിതരണം നടന്നു.
ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ പഞ്ചായത്ത് പ്രസിഡണ്ട് എ.വി.സന്ധ്യ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ പി.വി.രജീഷ്,സജിത ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി, പഞ്ചായത്ത് സെക്രട്ടറി വി.എ.ഗീത, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സൗമ്യ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ഏഴ് വീൽ ചെയറുകൾ, എൽബോ ക്രച്ചസ്, ഹെയർ ബെഡ്, ബ്രെയിലി വാച്ച് എന്നിവയാണ് ഒന്നാം ഘട്ടത്തിൽ വിതരണം നടത്തിയത്. അടുത്ത ദിവസങ്ങളിൽ തന്നെ ബാക്കി സഹായോ ഉപകരണങ്ങൾ വിതരണം ചെയ്യുമെന്നും, ഭിന്നശേഷിക്കാരുടെ ജീവിത ഉന്നമനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ പറഞ്ഞു.
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള മാർഗരേഖ ഇതുവരെ ലഭിക്കാത്തതിനാൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വഴി 70 വയസു കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം…
പട്ടാമ്പി : ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ (ഇ.ഒ.എൽ.ബി) സ്ഥാപിക്കുന്നതിനായി പട്ടാമ്പിക്കും - പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള പാലത്തറ റയിൽവേ…
കടവല്ലൂർ : ഋഗ്വേദമന്ത്രാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ…
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ്…
പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.…
ചങ്ങരംകുളം:പൈപ്പ് ഇടാനായി റോഡ് പൊളിച്ച ഭാഗങ്ങള്‍ ടാര്‍ ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.ടൗണില്‍ പകല്‍ സമയങ്ങളില്‍ രൂക്ഷമായ…