CHANGARAMKULAM
ചാലിശ്ശേരി അമ്പലമുക്ക് കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രിൽ മാസം 2ന് നടക്കും

ചാലിശ്ശേരി അമ്പലമുക്ക് കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനം 2025 ഏപ്രിൽ മാസം 2 ബുധനാഴ്ച നടക്കും.മുൻ വർഷങ്ങളിൽ എന്നതുപോലെ ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരം ഗണപതിഹോമം,നവകം, പഞ്ചഗവ്യ കലശം , അവിൽ നിവേദ്യം , വെണ്ണ നിവേദ്യം പറ വഴിപാട് എന്നിവയും ഉപദേവത സങ്കൽപ്പത്തിലുള്ള നാഗരാജാവ് ,നാഗയക്ഷി,ചിത്രകൂടം ,ഭദ്രകാളി ഭഗവതി , ശാസ്താവ് എന്നിവർക്ക് വിശേഷാൽ പൂജയും വൈകുന്നേരം ദീപാരാധനയും ,ചുറ്റുവിളക്കും ,ഭഗവതിസേവയും ഉണ്ടായിരിക്കുന്നതാണ്
