CHANGARAMKULAMLocal news

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിലെ തിരുശേഷിപ്പുകൾ സ്ഥാപിതം ഭക്തിസാന്ദ്രമായി

ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വിശുദ്ധ സൂനോറോയും , പരിശുദ്ധ യെൽദോ മോർ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും ഭക്തിസാന്ദ്രമായി.ഞായറാഴ്ച രാവിലെ സുറിയാനി ചാപ്പലിൽ നടന്ന വിശുദ്ധ കുർബ്ബാനക്ക് മാത്യൂസ് മോർ തീമത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.മധ്യസ്ഥ പ്രാർത്ഥനയും നടത്തി. ഭദ്രസനാധിപൻ ഡോ: കുരിക്കോസ് മോർ ക്ലീമ്മിസ് മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ചു. 10 മണിക്ക് കൊരട്ടിക്കര കുരിശ് തൊട്ടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രണ്ട് തിരുശേഷിപ്പുകൾ എൽദോ മോർ ബസേലിയോസ് ചാപ്പലിൽ എത്തിച്ചു. തുടർന്ന് പെരിങ്ങോട് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മുത്തുക്കുടകൾ ഏന്തിയും പൂക്കൾ വിതറിയും മെത്രാപ്പോലീത്തമർ അരുളികയിൽ വഹിച്ച തിരുശേഷിപ്പുകളിൽ വിശ്വാസികൾ ചാപ്പലിലേക്ക് സ്വീകരിച്ചു. പ്രത്യേക പ്രാർത്ഥനയ്ക്കുശേഷം സൂനോറേയും തിരുശേഷിപ്പും മദ്ബഹായുടെ നാലു ദിക്കുകളിലേക്കുമായി വാഴ്ത്തിയശേഷം രണ്ട് തിരുശേഷിപ്പുകൾ ആശീർവാദം നടത്തി മെത്രാപ്പോലീത്തമാർ തിരുശേഷിപ്പുകൾ വിശ്വാസികൾ വണങ്ങി. തുടർന്ന് സുറിയാനി ചാപ്പലിൽ ഒരുക്കിയ പ്രത്യേകം പേടകത്തിൽ തിരുശേഷിപ്പുകൾ സ്ഥാപിച്ചു. പേടകത്തിന്റെ താക്കോൽ ഇടവക മെത്രാപ്പോലീത്ത ട്രസ്റ്റി, സെക്രട്ടറി എന്നിവരെ ഏൽപ്പിച്ചു. തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് അനുഗ്രഹത്തിന്റെ പ്രഭയാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. നൂറുകണക്കിന് വിശ്വാസികൾ തിരുശേഷിപ്പുകൾ വണങ്ങി.നേർച്ച സദ്യയും ഉണ്ടായിരുന്നു. ഇനിമുതൽ വർഷത്തിലൊരിക്കൽ ഇട്ടു നോമ്പു പെരുന്നാൾ ഏഴാം തീയതി റാസക്ക് ശേഷം വിശുദ്ധ സുനോറെയും പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ദിവസം ബാവയുടെ തിരുശേഷിപ്പ് വിശ്വാസികൾക്ക് വണങ്ങുവാൻ കഴിയും. പരിപാടികൾക്ക് വികാരി ഫാദർ എൽദോസ് ചിറക്കുഴിയിൽ, ട്രസ്റ്റി സി.യൂ ശലമോൻ,സെക്രട്ടറി പി.സി താരുക്കുട്ടി, സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ.ഏ ഏലിയാസ്, ഭദ്രാസന കൗൺസിൽ ലംഘം സി.യു രാജൻ,എന്നിവരുടെ അടങ്ങുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടന, കുടുംബയൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button