ചാലിശേരി ജിസിസി ക്ലബ്ബ് അക്കാദമി പ്രവർത്തനങ്ങൾക്ക് സമ്മാന കൂപ്പൺ പുറത്തിറക്കി

ചാലിശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി ഒരുക്കിയ സമ്മാന കൂപ്പണിന്റെ വിതരണ ഉദ്ഘാടനം നടത്തി.ജിസിസി ക്ലബ്ബ് ഹൗസിൽ ജിസിസി പ്രവാസി കമ്മിറ്റി ഭാരവാഹികളായ ഷക്കീർ ഇടയത്ത് വളപ്പിൽ ,ഫൈസൽ പാറമേൽ എന്നിവർ ആദ്യ കൂപ്പൺ ഏറ്റുവാങ്ങി.100 രൂപയുടെ സമ്മാന കൂപ്പണിൽ ഇലക്ട്രിക്ക് സ്കൂൾ ,ടി.വി ,സ്പോർട്ട്സ് സൈക്കിൾ എന്നിവ സമ്മാനമായി ലഭിക്കും നവംബർ 2 ന് വൈകീട്ട് കൂപ്പൺ നറുക്കെടുപ്പ് നടക്കും.2021 ലാണ് ഗ്രാമത്തിലെ വളർന്ന് വരുന്ന കുട്ടികളെ മികച്ച കായിക താരങ്ങളാകുക എന്ന ലക്ഷ്യത്തോടെ ജിസിസി അക്കാദമി ആരംഭിച്ചത്.അഞ്ചാംവർഷത്തിലേക്ക് പ്രവേശിച്ച അക്കാദമിയിൽ 70 ഓളം കുട്ടികൾക്കാണ് കാൽപന്ത് കളിയിൽ മികച്ച പരിശീലനം നൽകുന്നത്.ഇതിൻ്റെ പ്രവർത്തനങ്ങൾക്കാണ് സമ്മാന കൂപ്പൺ ഒരുക്കിയിട്ടുള്ളത്.ചടങ്ങിൽജിസിസി പ്രസിഡന്റ് ഷാജഹാൻ നാലകത്ത് അധ്യഷനായി.സെക്രട്ടറി ജിജു ജേക്കബ്,ട്രഷ്റർ ഇക്ബാൽ ,ഫാ തോമസ് ചീരൻ ,ഫുട്ബോൾ അക്കാദമി കോഡിനേറ്റർ റംഷാദ്, ജിസിസി അഡ്വവൈസ്സറി അംഗങ്ങളായ വി.എൻ ബിനു,ബാബു,നാസർ ,വൈസ് പ്രസിഡൻ്റുമരായ മണികണ്ഠൻ,സി.വി,ബഷീർ മാസ്റ്റർ ,ജോയിൻ സെക്രട്ടറി ബാബു പി ജോർജ് ,എക്സ്ക്യൂട്ടീവ് അംഗം നൗഷാദ് മുക്കൂട്ട,കോച്ച് ഷൈബിൻ , മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ മാസ്റ്റർ,സ്പോൺസർ ഷിപ്പ് നൽകിയജാക്ക് ആൻ്റ് ജിൽ സൈക്കിൾസ് വ്യാപാരി ജോണി ,മദീന ഷബീർ ,മക്കായി മണ്ണാളത്ത് എന്നിവർ സംസാരിച്ചു.
