CHANGARAMKULAM

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾസ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡ് നടത്തി

ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് അംഗങ്ങൾ പാസിംഗ് ഔട്ട് പരേഡ് നടത്തി.ബുധനാഴ്ച വൈകിട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ പുതിയ അദ്ധ്യയന എസ്.പി.സി പാസിംഗ് ഔട്ട് പരേഡിന്

തൃത്താല ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി ആർ കുഞ്ഞുണ്ണി സല്യൂട്ട് സ്വീകരിച്ചു. ചാലിശേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ്കുമാർ വിശ്ഷിടാതിഥിയായി ചടങ്ങിൽ എസ്.പി.സി സി പി ഒ കമാൽ, മുൻ എസ്.പി.സി.സി.പി.ഒ ചന്ദ്രൻ മാസ്റ്റർ, പരേഡ് കമാൻഡർ ലെനിൻരാജേഷ് പി.ആർ, പ്ലാറ്റ്യൂൺ കമാൻഡർമാരായ നവനീത് ടി.കെ, ശ്രേയ പി.എസ് എന്നിവരെ
ആദരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഡോ.മുരുകദോസ്, സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക, ഷൊർണ്ണൂർ സബ് ഡിവിഷൻ അസി. നോഡൽ ഓഫീസർ കെ.ഹംസ പിടി എ പ്രസിഡന്റ് പി.കെ. കിഷോർ എന്നിവർ പേർ ചടങ്ങിൽ പങ്കെടുത്തു.അദ്ധ്യാപകരായ അനൂജ് എ.എസ്, ശിവ കെ.എൻ, ജിഷ പി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button