ചാലിശേരി എസ്.സി യു.പി സ്കൂളിൽ പ്രഥമ പ്രീപ്രെമറി ക്ലാസ്സ് ആരംഭിച്ചു
![](https://edappalnews.com/wp-content/uploads/2023/07/download-1-19.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-40-1024x1024.jpg)
ചാലിശ്ശേരി:മലബാർ സ്വതന്ത്ര സുറിയാനി സഭക്ക് കീഴിലുള്ള ചാലിശേരി എസ്. സി. യു.പി സ്കൂളിൽ പ്രീ- പ്രൈമറി ക്ലാസുകൾക്ക് തുടക്കമായി.ചാലിശേരി ഗ്രാമത്തിലെ ആദ്യകാല സ്കൂളിലെ ആദ്യമായി ആരംഭിക്കുന്ന പ്രീ-പ്രൈമറി ക്ലാസ് മുറി ചാലിശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു ഉദ്ഘാടനം ചെയ്തു.കുരുന്നുകൾക്കായി ഒരുക്കിയ വലിയ ക്ലാസ് മുറികളിൽ വർണ്ണശബളമായ ചിത്രങ്ങൾ ആകർഷകമായി ഉല്ലാസത്തോടെയുള്ള മികച്ച പഠനന്തരീക്ഷവും പ്രീമെറി ക്ലാസ് മുറിയെ വേറിട്ടതാക്കി നവാഗതരായ കുരുന്നുകളെ പൂക്കളും , കീരീടവും നൽകി അദ്ധ്യാപകർ സ്വീകരിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും പായസ വിതരണവും ഉണ്ടായി.ചടങ്ങിൽ സഭാ ആത്മായ ട്രസ്റ്റി പി .ബിനോയ് മാത്യു അധ്യക്ഷനായി.സഭാ സെക്രട്ടറി ഗീവർ മാണി, പി ടി എ പ്രതിനിധി ഷൈല നിഷാദ്, അദ്ധ്യാപകൻ മുഹമ്മദ് സൽമാൻ കെ. എന്നിവർ പ്രസംഗിച്ചു.സ്കൂൾ പ്രധാനാധ്യാപിക സുജാ കെ .കെ സ്വാഗതവും , സ്റ്റാഫ് സെക്രട്ടറി കുക്കൂ സി രാജൻ നന്ദിയും പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)