Local news

ചാലിശേരി എം.പി.പി .എം സണ്ടേസ്കൂൾ ജെക്കബെറ്റ് സിറിയൻ വെക്കേഷൻ ബൈബിൾ ക്ലാസ്സ് വർണ്ണാഭമായ റാലിയോടെ സമാപിച്ചു.

ചാലിശേരി എം.പി.പി .എം സണ്ടേസ്കൂൾ ജെക്കബെറ്റ് സിറിയൻ വെക്കേഷൻ ബൈബിൾ ക്ലാസ്സ് വർണ്ണാഭമായ റാലിയോടെ സമാപിച്ചു.   ചാലിശ്ശേരി സെന്റ് പീറ്റേഴ്സ്  ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി എം.പി.പി.എം സണ്ടേസ്കൂളിന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്നജെക്കബറ്റ് സിറിയൻ വെക്കേഷൻ ബൈബിൾ  ക്ലാസ് ശനിയാഴ്ച സമാപിച്ചു.ശനിയാഴ്ച രാവിലെവിശുദ്ധ കുർബാനയ്ക്കു ശേഷം അങ്ങാടി ചുറ്റിയുള്ള വി ബി എസ് റാലി വികാരി ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികൾ മഞ്ഞ കുടകളേന്തിയും വിബിഎസ് മുദ്രവാക്യങ്ങൾ വിളിച്ചും കുട്ടികൾ റാലിയിൽ അണിനിരന്നു.നിങ്ങൾ എനിക്ക് സാക്ഷികളാകും എന്ന ചിന്താവിഷയത്തെ ക്കുറിച്ച്  ആറു ദിവസങ്ങളിലായി നടന്ന ക്ലാസിൽ വേദ പഠനം , സംഗീത പരിശീലനം , അലങ്കാരദിനം , സേവനം ദിനം  , ധ്യാനം , സ്പോർട്സ് ദിനം , സ്നേഹവിരുന്ന് എന്നിവ ഉണ്ടായി.സമാപന പൊതു സമ്മേളനം പാറന്നൂർ പള്ളി വികാരി ഫാ.സിജു മാത്യു ഉദ്ഘാടനം ചെയ്തു.ഇടവക വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ അധ്യക്ഷനായി സമ്മാന വിതരണവും നടത്തി. വി ബി എസിന്റെ ഭാഗമായി വിദ്യാർത്ഥികൾ നൽകിയ ജീവകാരുണ്യ ഫണ്ട് അദ്ധ്യാപകരിൽ നിന്ന് വികാരി ഏറ്റുവാങ്ങി.സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ എ . ഏലിയാസ് ,  ട്രസ്റ്റി സി.യു .ശലമോൻ ,  സെക്രട്ടറി പി.സി. താരുകുട്ടി , പിടി എ പ്രസിഡൻറ്  സി .വി . ഷാബു മാസ്റ്റർ , ഡിസ്ടിക്ട് ഇൻസ്പെക്ടർ കെ.സി. ആന്റണി , സൺഡേ സ്കൂൾ പ്രധാന അധ്യാപിക ഷീന മിൽട്ടൺ, സ്റ്റാഫ് സെക്രട്ടറി ജിനുവിനു , വി ബിഎസ് ഡയറക്ടർ ലൂസി ചെറിയാൻ ,  അദ്ധ്യാപകൻ ജോബിൻ ജോണി , ലീഡർമാരായ എബിൻ ശലമോൻ , ക്രിസ്റ്റോ റ്റെറ്റസ്  , ഹന്ന കൊള്ളന്നൂർ , അലീന ലിജോ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും , സ്നേഹവിരുന്ന് ഉണ്ടായി.പരിപാടികൾക്ക് ഇടവക വികാരി ഫാദർ എൽദോസ് ചിറകുഴിയിൽ ട്രസ്റ്റി സി.യു  ശലമോൻ ,  സെക്രട്ടറി പി .സി .താരുകുട്ടി ,  സൺഡേസ്കൂൾ പ്രധാന അധ്യാപിക ഷീനാ മിൽട്ടൺ ,വി ബി എസ് ഡയറക്ടർ ലൂസി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button