ചാലിശ്ശേരി

ചാലിശേരിയിൽ ഇടവകദിനം ദൈവമാതാവിൻ്റെ ചിത്രംആദ്യലേലം 1.69000 ലക്ഷം രൂപക്ക് ചരിത്രമായി

ചലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന ആദ്യഫലശേഖരം ലേലം വിളി ചരിത്രമായി.

ഞായറാഴ്ച രാവിലെ തൃശൂർ ഭദ്രാസനാധിപൻ ഡോ. കുരിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു
അനുഗ്രഹ പ്രഭാഷണവും നടത്തി പാത്രീയർക്കദിനാഘോഷത്തിൻ്റെ ഭാഗമായി പാത്രിയർക്ക പതാകയും ഉയർത്തി

തുടർന്ന ഇടവകദിനത്തിൻ്റെ ഭാഗമായുള്ള ആദ്യ ലേലം 5000 രൂപക്ക് വിളിച്ച് മെത്രാപ്പോലീത്ത ലേലം ഉദ്ഘാടനം ചെയ്തു

തുടർന്ന് വാശിയോടെ ഇടവക പുരോഗതിക്കു വേണ്ടി ഇടവക അംഗങ്ങൾ എല്ലാവരും
ലേലത്തിൽ പങ്കെടുത്തു.

കല്ലുപുറം സ്വദേശി എറണാകുളത്ത് കച്ചവടം നടത്തുന്ന സിത്താര ജ്വല്ലേഴസ് ഉടമ കിടങ്ങത്ത് സജയൻ 169000 ലക്ഷം രൂപക്ക് ദൈവമാതാവും , യേശുവും ചേർന്നുള്ള ഫോട്ടോ ഫ്രെയിമ് ആവശേത്തോടെ ആദ്യ ലേലം വിളിച്ചു.

ഇടവകയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുകക്ക് ആദ്യ ലേലം വിളിച്ചെടുത്ത് ഇടവകക്ക് അഭിമാനമായി

മോർ ക്ലിമ്മീസ് മെത്രാപ്പോലീത്തായിൽ നിന്ന് സജയനും കുടുംബവും ചേർന്ന് ദൈവമാതാവും, ഉണ്ണിയേശുവിൻ്റേയും ഫോട്ടോ ഏറ്റുവാങ്ങി.
അവസാന ലേലം തിരുവത്താഴ ഫോട്ടോ 33 333 രൂപക്ക് മരത്തംകോട് സ്വദേശി ചീരൻ ബിനു ലേലം ചെയ്തു.

ഇടവക അംഗങ്ങൾ എത്തിച്ച പഴം-പച്ചക്കറി വിഭവങ്ങൾ, ഉൾപ്പെടെ മനോഹരങ്ങളായ വിവിധ സാധനങ്ങൾ ലേലത്തിന് എത്തിയിരുന്നു മണിക്കൂറോളം ലേലം നീണ്ടുനിന്നു. നിരവധി പേർ ഇടവക ലേലത്തിൽ പങ്കാളികളായി

ലേലം വിളിക്ക് വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് , തമ്പി കൊള്ളന്നൂർ , സാബു കടവല്ലൂർ , കെ.എം എഡിസൺ , പി. യു എഡ് വി , എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button