SPORTS
ചാമ്ബ്യൻസ് ട്രോഫി; ഇന്ന് ഇന്ത്യ – പാക് ത്രില്ലര്‍ പോരാട്ടം

ദുബായി: ഐസിസി ചാമ്ബ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ – പാക് പോരാട്ടം. ദുബായി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30നാണ് ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്.ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യയാകട്ടെ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്.
ശുഭ്‌മാൻ ഗില്ലിന്‍റെ തകർപ്പൻ സെഞ്ചുറിയും മുഹമ്മദ് ഷമിയുടെ മിന്നുന്ന ബൗളിംഗ് പ്രകടനവുമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയമൊരുക്കിയത്. ഇന്നു പരാജയപ്പെട്ടാല്‍ പാക്കിസ്ഥാന്‍റെ സെമി ഫൈനല്‍ സ്വപ്‌നം ഏകദേശം അസ്തമിക്കും.
