EDAPPALLocal news
ചാത്തനാത്ത് അച്യുതനുണ്ണി മാഷിന് എടപ്പാൾ പഞ്ചായത്തിൻ്റെ ആദരം


എടപ്പാൾ: വാമനാചാര്യൻ്റെ
“കാവ്യാലങ്കാര സൂത്രവൃത്തി “
യുടെ വിവർത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി
അവാർഡ് കരസ്ഥമാക്കിയ
ചാത്തനാത്ത് അച്യുതനുണ്ണി മാഷിനെ
എടപ്പാൾ പഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ അധ്യക്ഷനായി.
ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ കെ വി ഷീന,ക്ഷമാ റഫീഖ് എന്നിവർ സംസാരിച്ചു. അഡ്വ. കെ വിജയൻ സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി ലത നന്ദിയും പറഞ്ഞു.













