
അഹമ്മദാബാദ്: ചരിത്രമെഴുതി കേരള ക്രിക്കറ്റ് ടീം. ഗുജറാത്തിനെതിരായ സെമിയിൽ രണ്ട് റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. കേരളം ഫൈനലിൽ എത്തുന്നത് ചരിത്രത്തിൽ ആദ്യമാണ്. മുംബൈ- വിദർഭ രണ്ടാം സെമി ഫൈനലിലെ വിജയികളെയാകും കേരളം നേരിടുക.
