PONNANI
ചമ്രവട്ടത്ത് ഭാരതപ്പുഴയിൽ ജല അതോറിറ്റി താൽക്കാലിക തടയണ നിർമാണം തുടങ്ങി

പൊന്നാനി ചമ്രവട്ടത്ത് ഭാരതപ്പുഴയിൽ ജല അതോറിറ്റി താൽക്കാലിക തടയണ നിർമാണം തുടങ്ങി. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്നാണ് അടിയന്തിര ബണ്ട് നിർമാണം പുരോഗമിക്കുന്നത്.പൊന്നാനി താലൂക്കിലെ ശുദ്ധജല വിതരണ ശൃംഖലയായ നരിപ്പറമ്പ് ജല ശുദ്ധീകരണ ശാലയിലേക്ക് സുഗമമായി കുടിവെള്ളം പമ്പ് ചെയ്യാനാണ് ബണ്ട് നിർമാണം നടത്തുന്നത്. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് ജലം താഴേക്ക് ചോർന്ന് പോയി പുഴയിലെ ജലനിരപ്പ് പാടെ താഴുന്നത് തടയാനും ഉപ്പുവെള്ളം കയറുന്നത് പ്രതിരോധിക്കാനുമായാണ് KWA ബണ്ട് നിർമിക്കുന്നത്
