EDAPPAL
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളക്ക് വെള്ളിയാഴ്ച തുടക്കമാകും

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
ആരോഗ്യമേളക്ക് വെള്ളിയാഴ്ച തുടക്കമാകും. പരിപാടി കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം ഇടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്യുമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ആരോഗ്യ മേളയിൽ ഇരുപതോളം സ്റ്റാളുകളിലായി വിവിധ ആരോഗ്യ സേവനങ്ങൾ ലഭ്യമാവും. ആരോഗ്യ മേളയുടെ മുന്നോടിയായി രക്തദാന ക്യാമ്പ്, വടംവലി മത്സരം, സൗഹൃദ ഫുട്ബോൾ മത്സരം, വിളംബരജാഥ തുടങ്ങിയവയും നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
