PONNANI

ചമ്രവട്ടം പാലത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

ചമ്രവട്ടം പാലത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പിൽ നൗഫലാണ് (40) മരിച്ചത്. പുറത്തൂർ ഭാഗത്ത് നിന്നും നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന നൗഫൽ ഓടിച്ചിരുന്ന ഓട്ടോ ഇടതുവശത്തെ നടപ്പാതയിൽ തട്ടി മറിയുകയായിരുന്നു.

ശനിയാഴ്ച രാവിലെ 7.30നാണ് അപകടം നടന്നത്. വീഴ്ചയിൽ ഓട്ടോയുടെ അടിയിൽപ്പെട്ട നൗഫലിന് തലക്കും നെഞ്ചിനും സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിലും ഉച്ചക്ക് 12 മണിയോടെ മരണപ്പെടുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

പിതാവ്: മൊയ്തീൻ കുട്ടി (ബാവ), മാതാവ്: കുഞ്ഞിമ. ഭാര്യ: ജംഷീന. മകൾ: ഹവ്വാ മറിയം. സഹോദരങ്ങൾ: ശിഹാബ്, റിയാസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button